Tuesday, November 2, 2010

നഷ്ടങ്ങള്‍ അസ്വസ്ഥതയോടു കണക്കു പറയുന്നു

രണ്ടാമത്തേത് :
ഗര്‍ഭ പാത്രത്തിലേക്ക് ഊര്‍ന്നിറങ്ങിയ
വിത്തുകളെ , ഒട്ടുപാലിന്റെ രൂപാന്തരം
തടഞ്ഞു നിര്‍ത്തി .....
അല്ലായിരുന്നെങ്കില്‍ ?
പച്ചമുള കീറുന്ന പോലുള്ള ഒരു കരച്ചില്‍
പേറ്റു പുരയെ അസ്വസ്ഥമാക്കിയേനെ
അത് രണ്ടാമത്തെ നഷ്ടം .
ഒന്നാമതെത് :
കാതങ്ങളോളം , കുതിരക്കുളംപടിയോച്ച കേട്ട്
അഗ്നിയില്‍ എരിഞ്ഞടങ്ങി ,വിയര്‍പ്പിറ്റുമ്പോള്‍
കിതപ്പിനിടയില്‍
ആദ്യം ചോദിച്ചത്
കുഴപ്പമുണ്ടോ  ? എന്ന്
സുരക്ഷിതമെന്ന് ആര്‍ത്തവ ചക്രത്തിന്റെ
അവസാന നാളുകള്‍ പറഞ്ഞപ്പോള്‍
അത് നാല് ചുമരുകളെയും അസ്വസ്ഥമാക്കി
ആദ്യത്തെ നഷ്ടം
മൂന്നാമത്തേതും അവസാനത്തേതും :
സര്‍പ്പവേഗങ്ങളില്‍
പ്രതിരോധത്തിന്റെ ചിന്തകള്‍
വിസ്മ്രിതിയിലാണ്ടാപ്പോള്‍ ......
തലയും വാലുമായി , പാഞ്ഞു പോയ ഒന്ന്,
ചോരയും നീരും വലിച്ചെടുത്ത്
വളരുവാന്‍ തുടങ്ങി
കുളി തെറ്റി , അഞ്ചാം പക്കം
വേരറുത്തു ച്ചിദ്രം നടത്തിയപ്പോള്‍
നെഞ്ചിന്റെ അകക്കോനുകളാണ് അസ്വസ്തമായത്
അത് അവസാനത്തെ നഷ്ടം


നഷ്ടങ്ങള്‍ക്ക് ഇനിയെന്ത് അസ്വസ്തമാകുവാന്‍ .

4 comments:

  1. അകക്കോനുകളാണ് - അകക്കോണുകളാണ്

    ReplyDelete
  2. തീവ്രമാണല്ലോ മാഷേ... ഒരു അസ്വസ്ഥത... രണ്ട്‌, ഒന്ന്, മൂന്ന് ഈ ഒരു ക്രമം മനസ്സിലായില്ല.

    തുടരുക. ആശംസകളോടേ...

    ReplyDelete
  3. aadyamaanivide... varikalodu ishtam thonnunnu. veenedum varam, ezhuthu , aashamsakal..

    ReplyDelete
  4. രചനയില്‍ കരുത്തുണ്ട്.

    ReplyDelete