Tuesday, January 27, 2009

ലഹരിയില്ലാത്ത സന്ധ്യകൾ....

നഷ്ടപ്രതാപങ്ങളൂടെ സ്വപ്ന സിംഹാസനത്തിലാണ് ഞാനിപ്പോഴും...

തേനിന്റെ മണമുള്ള സ്വാന്ത്വനങ്ങളിൽ തലചായ്ച്ചുങ്ങുകയാണു ഞ്ഞാനിപ്പൊഴും.....

ഞാനും നീയും കൈ കോർത്ത നിരത്തുകളിൽ പെയ്ത മഴയുടെ വെള്ളത്തുള്ളികളും പേറി

ഇരുട്ടിൽ സമയവും നോക്കി അലയുകയാണു ഞാൻ......

നിന്റെ നെറ്റിയിൽ നിന്നെടുത്ത പൊട്ടുകളും നിന്റെ മുടിയിഴകളും നെഞ്ചോട് ചേർത്ത്

ഉറക്കമെന്നു നടിക്കുകയാണു ഞാൻ....

ലഹരിയില്ലാത്ത ഓരോ സന്ധ്യകളിലും നിന്റെ കവിളിനെപ്പറ്റി പറഞ്ഞ് .......

എന്റെ പ്രണയഗീതം പാടിക്കേൾപ്പിച്ച്

എന്റെ ഇണങ്ങളോട് പിണക്കത്തിലാണു ഞാൻ..........

ഇനിയും നീ തിരികെ വരില്ല എന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണു ഞാൻ.......

Monday, January 26, 2009

എന്തു കൊണ്ട് എനിക്കവളെ സ്നേഹിക്കാൻ തോന്നിയില്ലാ...


(സ്വന്തം പിതാവിന്റെ ലൈംഗികപീഡനങ്ങളില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത പെണ്‍
കുട്ടിയുടെ ആത്മശാന്തിക്ക്)

ഇന്നും ഞാന്‍  എന്നോട് ചോദിച്ചു....
എന്തുകൊണ്ട് എനിക്കവളെ സ്നേഹിക്കാന്‍ തോന്നിയില്ലാ....
ഇപ്പോള്‍  തെമ്മാടിക്കുഴിയില്‍ ആരോരും ഇല്ലാതെ അവള്‍  കരയുകയായിരിക്കും
നാളെ തുമ്പപൂ കൊണ്ടുള്ള ഒരു റീത്ത് ഉണ്ടാക്കി

അവളുടെ കുഴിമാടത്തില്‍ കൊണ്ട് വെയ്ക്കണം.
ശവരതി ഒരു സങ്കല്‍പ്പമല്ല  എന്നു അവള്‍ക്കറിയമായിരുന്നോ...........
നിഷ്കളങ്കമായ ആ മുഖത്തു നിന്ന് കണ്ണട ആരെങ്കിലും എടുത്ത് മാറ്റിയിരുന്നോ ???
അറാക്കിന്റെ ഗന്ദം അവളെങ്ങനെയാകും സഹിച്ചിട്ടുണ്ടാവുക.
എന്തുകൊണ്ട് എനിക്കവളെ സ്നേഹിക്കാന്‍  തോന്നിയില്ലാ....
അതു ചെയ്ത അവനെ എന്താണു ചെയ്യുകാ,,,,,,
ദേഹം മുഴുവനും നായ്ക്കുരണപൊടി വിതറി...
ഉരുകി ഉറയാത്ത വെയിലില്‍  കഴുകനെകൊണ്ടു കൊത്തിയോടിക്കട്ടെ
നെരിയാണിയും കുതികാലും തച്ചുടയ്ക്കട്ടെ....

അവന്റെ ഉണര്‍വ്വിന്റെ  വരിയുടയ്ക്കട്ടെ...
തുരുത്തിലൊറ്റപ്പെട്ടവനെപ്പോലെ അവൻ ഉച്ചത്തില്‍ നിലവിളിക്കട്ടെ.....
ഇനിയിപ്പോള്‍  ബാക്കിയാവുന്നത് ഉലഞ്ഞു പഴകിയ 
ആ ബാഗും ആ നരച്ചൂ മങ്ങിയ കുടയും........
ഇപ്പോള്‍ ഞാനവളെ മുന്‍പേക്കാളേറെ (അങ്ങനെ പറഞ്ഞോട്ടെ)  സ്നേഹിക്കുന്നു.
ഒരിക്കലും കണ്ടിട്ടില്ലെങ്കിലും...
പക്ഷേ അന്നൊക്കെ അവളെ എനിക്കു സ്നേഹിക്കാമായിരുന്നു..