Tuesday, January 27, 2009

ലഹരിയില്ലാത്ത സന്ധ്യകൾ....

നഷ്ടപ്രതാപങ്ങളൂടെ സ്വപ്ന സിംഹാസനത്തിലാണ് ഞാനിപ്പോഴും...

തേനിന്റെ മണമുള്ള സ്വാന്ത്വനങ്ങളിൽ തലചായ്ച്ചുങ്ങുകയാണു ഞ്ഞാനിപ്പൊഴും.....

ഞാനും നീയും കൈ കോർത്ത നിരത്തുകളിൽ പെയ്ത മഴയുടെ വെള്ളത്തുള്ളികളും പേറി

ഇരുട്ടിൽ സമയവും നോക്കി അലയുകയാണു ഞാൻ......

നിന്റെ നെറ്റിയിൽ നിന്നെടുത്ത പൊട്ടുകളും നിന്റെ മുടിയിഴകളും നെഞ്ചോട് ചേർത്ത്

ഉറക്കമെന്നു നടിക്കുകയാണു ഞാൻ....

ലഹരിയില്ലാത്ത ഓരോ സന്ധ്യകളിലും നിന്റെ കവിളിനെപ്പറ്റി പറഞ്ഞ് .......

എന്റെ പ്രണയഗീതം പാടിക്കേൾപ്പിച്ച്

എന്റെ ഇണങ്ങളോട് പിണക്കത്തിലാണു ഞാൻ..........

ഇനിയും നീ തിരികെ വരില്ല എന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണു ഞാൻ.......

1 comment:

  1. ആഴങ്ങളില്‍ സ്പര്‍ശിക്കുന്ന പ്രണയമുണ്ട്‌ വരികളില്‍. ആത്മാവില്‍, തീക്ഷ്ണ പ്രണയത്തിന്‍റെ തീജ്വാലകളും, ദിവ്യാനുരാഗത്തിന്‍റെ അമൃതവര്‍ഷവും എന്നുമുണ്ടാവട്ടെ...

    ആശംസകള്‍

    ReplyDelete