Monday, January 26, 2009

എന്തു കൊണ്ട് എനിക്കവളെ സ്നേഹിക്കാൻ തോന്നിയില്ലാ...


(സ്വന്തം പിതാവിന്റെ ലൈംഗികപീഡനങ്ങളില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത പെണ്‍
കുട്ടിയുടെ ആത്മശാന്തിക്ക്)

ഇന്നും ഞാന്‍  എന്നോട് ചോദിച്ചു....
എന്തുകൊണ്ട് എനിക്കവളെ സ്നേഹിക്കാന്‍ തോന്നിയില്ലാ....
ഇപ്പോള്‍  തെമ്മാടിക്കുഴിയില്‍ ആരോരും ഇല്ലാതെ അവള്‍  കരയുകയായിരിക്കും
നാളെ തുമ്പപൂ കൊണ്ടുള്ള ഒരു റീത്ത് ഉണ്ടാക്കി

അവളുടെ കുഴിമാടത്തില്‍ കൊണ്ട് വെയ്ക്കണം.
ശവരതി ഒരു സങ്കല്‍പ്പമല്ല  എന്നു അവള്‍ക്കറിയമായിരുന്നോ...........
നിഷ്കളങ്കമായ ആ മുഖത്തു നിന്ന് കണ്ണട ആരെങ്കിലും എടുത്ത് മാറ്റിയിരുന്നോ ???
അറാക്കിന്റെ ഗന്ദം അവളെങ്ങനെയാകും സഹിച്ചിട്ടുണ്ടാവുക.
എന്തുകൊണ്ട് എനിക്കവളെ സ്നേഹിക്കാന്‍  തോന്നിയില്ലാ....
അതു ചെയ്ത അവനെ എന്താണു ചെയ്യുകാ,,,,,,
ദേഹം മുഴുവനും നായ്ക്കുരണപൊടി വിതറി...
ഉരുകി ഉറയാത്ത വെയിലില്‍  കഴുകനെകൊണ്ടു കൊത്തിയോടിക്കട്ടെ
നെരിയാണിയും കുതികാലും തച്ചുടയ്ക്കട്ടെ....

അവന്റെ ഉണര്‍വ്വിന്റെ  വരിയുടയ്ക്കട്ടെ...
തുരുത്തിലൊറ്റപ്പെട്ടവനെപ്പോലെ അവൻ ഉച്ചത്തില്‍ നിലവിളിക്കട്ടെ.....
ഇനിയിപ്പോള്‍  ബാക്കിയാവുന്നത് ഉലഞ്ഞു പഴകിയ 
ആ ബാഗും ആ നരച്ചൂ മങ്ങിയ കുടയും........
ഇപ്പോള്‍ ഞാനവളെ മുന്‍പേക്കാളേറെ (അങ്ങനെ പറഞ്ഞോട്ടെ)  സ്നേഹിക്കുന്നു.
ഒരിക്കലും കണ്ടിട്ടില്ലെങ്കിലും...
പക്ഷേ അന്നൊക്കെ അവളെ എനിക്കു സ്നേഹിക്കാമായിരുന്നു..

4 comments:

  1. kollamm makkalaleeeeeee
    nallaa bst subjecttttt

    ReplyDelete
  2. വേലി തന്നെ വിളവു നശിപ്പിക്കുന്ന അവസ്ഥ വലിയ ദുരന്തം തന്നെ.....

    ReplyDelete
  3. പശ്ചാത്താപം നല്ലതാണ്.എന്നാൽ ചില തെറ്റുകളുടെ കാഠിന്യം പശ്ചാത്താപമെന്ന വാാക്കിനു തന്നെ പ്രസക്തിയില്ലാതാക്കിത്തീർക്കുന്നു.!!

    കവിത നന്നായി.

    ശുഭാശംസകൾ....

    ReplyDelete
  4. പ്രത്യേകിച്ച്, അച്ഛൻ - മകൾ, മകൻ - അമ്മ, സഹോദരൻ - സഹോദരി - ഇവരിൽ ഒരാള് വേറൊരാളെയോ (തമ്മിലോ) വേറൊരു കണ്ണുകൊണ്ട് കാണുന്നു എന്ന് മനസ്സിലാക്കിയാൽ, അത് മനസ്സിലാക്കുന്നവർ ഇവരെ പുറംലോകം കാണാൻ അനുവദിക്കരുത്. അവർ ജീവിക്കാൻ അര്ഹരല്ല.

    ReplyDelete