Thursday, November 4, 2010

കിളിയും ഞാനും മീനും നീയും

കിളിയും മീനും
എയ്യുവാനെടുത്ത അമ്പിന്റെ മുനയാരോ വളച്ചു വെച്ചു
ഇര കോര്‍ക്കാനെടുത്ത ചൂണ്ടയുടെയും
കിളിയും മീനും അപ്പോള്‍ ജീവിച്ചിരുന്നു
മത്സ്യവതാരതിന്റെയും വാല്മീകിയുടെയും
കഥ പറഞ്ഞു ആര്‍ത്തു കൊണ്ട്
ഞാനും നീയും
നനഞ്ഞ വെയിലിനെ നമ്മുടെതാണെന്നു
പറഞ്ഞു നീ പുണര്‍ന്നു
തിരിഞ്ഞു നോക്കുമ്പോളെല്ലാം
നീയെനിക്ക് മുന്‍പിലായിരുന്നു
കുന്നിന്‍ മുകളിലെത്തുമ്പോള്‍
ഒരു നിഷ്കളങ്ക ചുംബനം
തരാമെന്നും നീ പറഞ്ഞു
പക്ഷെ എനിക്കറിയാമായിരുന്നു
ഞാനും നീയും പറയുന്നതും കേള്‍ക്കുന്നതും
കള്ളമാണെന്ന്
അന്യോന്യം അറിഞ്ഞ വിഡ്ഢികള്‍
രത്നച്ചുരുക്കം 
 കഥ പറഞ്ഞു തല തല്ലിയാര്‍ത്തു കിളിയും മീനും
യാത്ര അവസാനിപ്പിച്ചത് എന്റെയും നിന്റെയും മുന്‍പില്‍
അമ്പ്‌ കൊണ്ട് ഞാനും ചൂണ്ട കൊണ്ട് നീയും
ചെകിളയും തൂവലും ചെതുമ്പലും കൊക്കും അവശേഷിപ്പുകള്‍

6 comments:

  1. kiliyudeyum meeninteyum kavitha nannaayi,
    you seem to have rich imagination and poetic mind. please write more........best wishes

    ReplyDelete
  2. ഞാനും നീയും പറയുന്നതും കേള്‍ക്കുന്നതും
    കള്ളമാണെന്ന്
    അന്യോന്യം അറിഞ്ഞ വിഡ്ഢികള്‍,കവിത നന്നായിട്ടുണ്ട്

    ReplyDelete
  3. വ്യത്യസ്തമായ രചന. കൊള്ളാം. ഭാവുകങ്ങള്‍

    ReplyDelete
  4. കവിതകള്‍ വായിച്ചു അഭിപ്രായങ്ങള്‍ പറഞ്ഞ അജീവ് , അനുരാഗ് ഭാനു ,ജയരാജ് , അനിലന്‍ ഇവര്‍ക്കെല്ലാം നന്ദി അറിയിക്കട്ടെ ,,,,
    വിജയ്‌ കാര്യാടി

    ReplyDelete