Tuesday, September 21, 2010

നിലാവില്‍ തണുപ്പിച്ചത്‌ ...........

അതെ എന്‍റെ സ്നേഹം അങ്ങനെയുള്ളതാണ്...
നിലാവില്‍ തണുപ്പിച്ചത്‌
പഴകി ദ്രവിച്ച രാജകൊട്ടാരത്തില്‍
ആമ്പല്‍ കുളത്തിന്റെ അടര്‍ന്നുപോയ പടിക്കെട്ടിലിരുന്നാണ്
ഞാന്‍ മറന്നു പോയ ആ ഓര്‍മ്മചിത്രത്തിന്റെ മാറാല തുടച്ചത്‌ .
മകര മഞ്ഞിന്റെയും കാട്ടു പൂക്കളുടെയും മണം അതില്‍ നിന്നും ഉയരുന്നുണ്ട് ..
അഴിയോടു ചേര്‍ത്തു വെയ്ച്ച കൈ വിരലുകളുടെ .............
അവസാനിക്കാത്ത ഉള്ളി മണത്തിന്റെ തുടര്‍ച്ചകള്‍ ......
നിലാവ് പെയ്യുമ്പോള്‍ ഞാന്‍ ജാലകത്തിന് പുറത്തു മുട്ടുകുത്തുന്ന ഈ ചിത്രം
അന്ന് ഞാന്‍ വലിച്ചെറിഞ്ഞു
നിന്റെ പ്രണയ പുലക്കുളിക്ക് ശേഷം ....
എന്നിട്ട് നടന്നു പോയ എന്റെ കാലടിപ്പാടുകളില്‍ മുഖം ചേര്‍ത്തു
നീ പറഞ്ഞേക്കാം
ആ ചിത്രത്തോട് .....
എന്റെ സ്നേഹം നിലാവില്‍ തണുപ്പിച്ചതാണെന്ന്
തീര്‍ച്ചയായും
ആ തണുപ്പാണ് ഈ നിലാവിനെരെയിഷ്ടം . ( 2003 ല്‍ എഴുതിയത് )



3 comments:

  1. തണുപ്പിച്ചത്‌ എന്ന് കേട്ടപ്പോള്‍ ഓടി വന്നതാ....
    എന്നിട്ടിപ്പോള്‍......... :)
    നല്ല കവിത....!

    ReplyDelete
  2. അഴിയോടു ചേര്‍ത്തു വെയ്ച്ച കൈ വിരലുകളുടെ .............
    അവസാനിക്കാത്ത ഉള്ളി മണത്തിന്റെ തുടര്‍ച്ചകള്‍ ...
    നിലാവിൽ തണുപ്പിച്ചതെന്നൊക്കെ എഴുതുമ്പോഴും നഷ്ടപ്രണയത്തിന്റെ നിരാശ നിഴൽ വീശുന്നുണ്ട്! നന്നായി കവിത.

    ReplyDelete
  3. നിന്റെ പ്രണയ പുലക്കുളിക്ക് ശേഷം ...


    ഭാഷയിലും പ്രയോഗത്തിലും പുതുമ !

    ReplyDelete